കുന്ദമംഗലത്തിന്
സമീപംപതിനൊന്നാം മൈലിൽ വീട്ടിൽ വൻ മോഷണം നടന്നു.പത്തിമംഗലം അബ്ദുൽ സത്താർ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.വീടിൻ്റെ പിറകുവശത്തെ
അടുക്കള വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.മോഷണം നടക്കുന്ന സമയത്ത് വീട്ടിനകത്ത് അബ്ദുൽ സത്താറിന്‍റെ ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു.ഇവർ കിടന്നതിൻ്റെ തൊട്ടടുത്ത മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു ലക്ഷത്തി അൻപതിനായിരം രൂപയാണ് മോഷണം പോയത്. കൂടാതെ
ഒരു പവൻ തൂക്കം വരുന്ന സ്വർണാഭരണവും മോഷണം 
പോയിട്ടുണ്ട്.
വീട്ടുകാർ രാവിലെ ഉണർന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് കുന്ദമംഗലം പോലീസിൽ പരാതി നൽകി.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കൂടാതെ വിരലടയാളം 
വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മോഷ്ടാവിന്റേത് 
എന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളും പരിസരത്തെ കടകളിൽ നിന്നും വീടുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്.ഇതൊക്കെ കേന്ദ്രീകരിച്ച് കുന്ദമംഗലം പോലീസ് അന്വേഷണം ഊർജിതമാക്കി.