കോഴിക്കോട് :
ബേപ്പൂർ പോർട്ടിൽക്രെയിൻ മറിഞ്ഞ് അപകടം സംഭവിച്ചു.ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.പോർട്ടിലെത്തിയ ഉരുവിൽ നിന്നും ഭാരം കൂടിയ എൻജിൻ പുറത്തേക്ക് ഇറക്കുന്നതിനിടയിൽ ക്രെയിൻ പെട്ടെന്ന് മറിയുകയായിരുന്നു.
ക്രെയിൻ മറിയുന്ന സമയത്ത് ഡ്രൈവർശ്രീജിത്ത് ക്രെയിനിനകത്ത് കുടുങ്ങിപ്പോയി.
ഇയാളെ പരിസരത്ത് ഉണ്ടായിരുന്ന പോർട്ടിലെ ജീവനക്കാർ ചേർന്ന് ക്രെയിനിന് പുറത്തെത്തിച്ച് രക്ഷപ്പെടുത്തി.
ഡ്രൈവർ ശ്രീജിത്തിന് നിസ്സാര പരിക്കേറ്റു.