എസ്ഡിപിഐ
ഒന്നാം ഘട്ട
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.കുന്ദമംഗലം നിയോജകമണ്ഡലത്തിലെ
വിവിധ
ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത
വാർഡുകളിലേക്കുള്ള
സ്ഥാനാർത്ഥി പട്ടികയാണ്
പ്രഖ്യാപിച്ചത്.
മാവൂർ ചെറൂപ്പയിൽ
വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ്
സ്ഥാനാർത്ഥി പട്ടിക
പ്രഖ്യാപിച്ചത്.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ
പത്താം വാർഡായ
മണക്കടവ്,
വാർഡ് 10, കയറ്റി 18,
വാർഡ് 20
കമ്പിളി പറമ്പ്,വാർഡ്
22 എംജി നഗർ,
ചാത്തമംഗലം
ഗ്രാമപഞ്ചായത്തിലെ
പത്താം വാർഡ് ആയ
പാഴൂരിൽ
സി കെ മുഹിയുദ്ദീൻ, ആണ്എസ്ഡിപിഐ
സ്ഥാനാർഥി.
പെരുവയൽ
ഗ്രാമപഞ്ചായത്തിലെ
പതിനൊന്നാം വാർഡ്
ആയ കല്ലേരിയിൽ
എ എം സൈതലവിയും,
പതിനേഴാം വാർഡ് ആയ
പേര്യയിൽ മുസമ്മിലും
മത്സരിക്കും.
പെരുമണ്ണ
ഗ്രാമപഞ്ചായത്തിൽ
പതിനാലാം വാർഡ്
പാറക്കണ്ടത്തിൽ
അഷ്റഫ് പെരുമണ്ണയും ,
നാലാം വാർഡ് ആയ
പെരുമണ്ണ നോർത്തിലുമാണ്
എസ്ഡിപിഐ
മത്സരിക്കുക.
ഇത്തവണ എസ്ഡിപിഐ
ഏറ്റവും കൂടുതൽ
സ്ഥാനാർത്ഥികളെ
മത്സരിപ്പിക്കുന്നത്
മാവൂർ
ഗ്രാമപഞ്ചായത്തിലേക്കാണ്.
എട്ടാം വാർഡ് ആയ
പള്ളിയോളിൽ
അഷ്റഫ് പള്ളിയോളും
പന്ത്രണ്ടാം വാർഡ്
ആയ മാവൂർ
സൗത്തിൽ
ടി സുഫിനയും,
പതിനാലാം വാർഡ്
ആയ പാറമ്മൽ ഈസ്റ്റിൽ
നുസൈബ,
പതിനഞ്ചാം വാർഡായ
പാറമ്മൽ വെസ്റ്റിൽ
സി സുലൈഖ,
പതിനാറാം വാർഡ്
കൽപള്ളിയിൽ
ഇ ഗഫൂർ,
വാർഡ് 17 ആയംകുളത്ത്
യുകെ ഷെരീഫ്,
വാർഡ് 18 ഊർക്കടവിൽ അബ്ദുള്ളയുമാണ്
എസ്ഡിപിഐക്കു വേണ്ടി പോരിനിറങ്ങുന്നത്.
കുന്ദമംഗലം
ഗ്രാമപഞ്ചായത്തിലെ
പതിനേഴാം വാർഡ് ആയ പൈങ്ങോട്ടുപുറത്ത്
ഫൈസലും,
21 ആം വാർഡ് ആയ
കാരന്തൂർ ഈസ്റ്റിൽ
ഖദീജ മുഹമ്മദും
ആണ് മത്സരിക്കുക.
ഇതിൽ
ഒളവണ്ണയിലും
പെരുമണ്ണയിലും
ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലെ
സ്ഥാനാർത്ഥികളെ
ഉടൻതന്നെ പ്രഖ്യാപിക്കും.
അതോടൊപ്പം മറ്റ് തദ്ദേശ
സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ
കൂടി എത്രയും പെട്ടെന്ന്
പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ്
പ്രചരണം ആരംഭിക്കാനാണ് എസ്ഡിപിഐ
ഉദ്ദേശിക്കുന്നത്.
ബിജെപി ഒഴിച്ചുള്ള
ഏത് മുന്നണികളും
സഹായം അഭ്യർത്ഥിച്ചാൽ
അക്കാര്യം ചർച്ചചെയ്ത്
ഉചിതമായ തീരുമാനം
എടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ എസ്ഡിപിഐ
വക്താക്കൾ അറിയിച്ചു.ഇത്തവണത്തെ
തദ്ദേശ സ്വയംഭരണ
തിരഞ്ഞെടുപ്പിൽ
ആർക്കും അവഗണിക്കാൻ
പറ്റാത്ത ശക്തിയായി
എസ്ഡിപിഐ
മാറുമെന്നും
അതിനുവേണ്ട
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും എസ്ഡിപിഐ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഇത്തവണയും എസ്ഡിപിഐയുടെ
ബാനറിൽ പാർട്ടിക്ക്
അനുവദിച്ച തിരഞ്ഞെടുപ്പ്
ചിഹ്നമായ കണ്ണട
അടയാളത്തിൽ
തന്നെയായിരിക്കും
സ്ഥാനാർത്ഥികൾ മത്സരിക്കുക.കൂടാതെ
എസ്ഡിപിഐ
മുന്നോട്ടു
വെക്കുന്ന
ലക്ഷ്യങ്ങളുമായി
സഹകരിക്കുന്ന
സ്വതന്ത്ര
സ്ഥാനാർഥികളെ
പിന്തുണക്കുന്ന കാര്യവും എസ്ഡിപിഐയുടെ പരിഗണനയിലുണ്ട്.
വാർത്ത
സമ്മേളനത്തിൽ
എസ്ഡിപിഐ മണ്ഡലം
പ്രസിഡണ്ട്
ഹനീഫ പാലാഴി,
മണ്ഡലം ഇലക്ഷൻ
മോണിറ്ററിംഗ് സമിതി
ചെയർമാൻ
അബ്ദുറഹിമാൻ
കാരന്തൂർ,
മണ്ഡലം സെക്രട്ടറി
ഡോ:മുഹമ്മദ് നദ്‌വി
എന്നിവർ സംബന്ധിച്ചു.