Responsive Advertisement
Responsive Advertisement
കോഴിക്കോട് :മാവൂർ കോഴിക്കോട് 
റോഡിൽ ചെറൂപ്പബാങ്ക് 
സ്റ്റോപ്പിന് 
സമീപംകാർ ടിപ്പർ 
ലോറിയിലേക്ക് 
ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്കേറ്റു.കാർ 
യാത്രക്കാരായ 
നല്ലളം തച്ചമ്പലം 
സ്വദേശികളായ
അച്യുതൻ ( 70)
ഗോപേഷ് ( 57)എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും കോഴിക്കോട് 
മെഡിക്കൽ കോളേജ് 
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ
പതിനൊന്നരയോടെയാണ്
 അപകടം ഉണ്ടായത്.
കോഴിക്കോട് ഭാഗത്ത് നിന്നും മാവൂരിലേക്ക് വരുകയായിരുന്നു
അപകടത്തിൽപ്പെട്ട കാർ.
ചെറൂപ്പ ബാങ്കിന് സമീപം എത്തിയപ്പോൾ
അതേ ദിശയിൽ വന്ന 
മറ്റൊരു ബസിനെ
 മറികടക്കാനുള്ള 
ശ്രമത്തിനിടയിൽ 
നിയന്ത്രണം വിട്ട് 
എതിർദിശയിൽ 
വന്നടിപ്പർ ലോറിയുടെ
 ഡീസൽ ടാങ്കിലേക്ക് ഇടിച്ച് 
കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ
 കാറിന്റെ മുൻവശം 
പൂർണമായും തകർന്നു.
അപകടത്തിൽ പരിക്കേറ്റ്
 കാറിനുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും 
പരിസരത്തുണ്ടായിരുന്ന
 നാട്ടുകാരാണ് കാറിൽ നിന്നും പുറത്തെത്തിച്ച്
മെഡിക്കൽ കോളേജിലേക്ക്
 മാറ്റിയത്.
അപകടം സംഭവിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം 
അൽപ്പനേരം തടസ്സപ്പെട്ടു. 
തുടർന്ന് മാവൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട ഇരുവാഹനങ്ങളും 
റോഡരികിലേക്ക് മാറ്റിയാണ് 
ഗതാഗതം നിയന്ത്രിച്ചത്.
കൂടാതെ
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നതോടെ ഡീസൽ 
റോഡിലാകെ പടരുകയും അപകടസാധ്യത ഉണ്ടാവുകയും ചെയ്തു.മാവൂർ പോലീസ്
 മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചതിനെത്തുടർന്ന് 
ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി റോഡിൽ
 പരന്ന ഡീസൽ കഴുകി കളഞ്ഞ് അപകടസാധ്യത ഒഴിവാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ
 ഇത് രണ്ടാമത്തെ തവണയാണ് 
ഈ ഭാഗത്ത് അപകടം 
സംഭവിക്കുന്നത്.
ചെറുപ്പ ബാങ്കിന് സമീപത്തെ
അപകട കെണിയായ കയറ്റവുംഇറക്കവും 
ആണ് നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾക്ക് 
കാരണം എന്നാണ് നാട്ടുകാർ പറയുന്നത്.അടിയന്തരമായി 
ചെറൂപ്പ ബാങ്കിന് 
സമീപത്തെ കയറ്റം ഒഴിവാക്കി അടിക്കടി ഉണ്ടാകുന്ന
 അപകട കെണി 
ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.