Responsive Advertisement
Responsive Advertisement
കോഴിക്കോട് :നഗര ഹൃദയത്തിലെ 
ആളൊഴിഞ്ഞ പറമ്പിൽ 
 മിനി കഞ്ചാവ് തോട്ടം 
കണ്ടെത്തി.കോഴിക്കോട്
 റേഞ്ച് എക്സൈസ് വിഭാഗം 
നടത്തിയ പരിശോധനയിലാണ് 
 പൂർണ്ണ വളർച്ചയെത്തിയ 
ഒരാളെക്കാൾ ഉയരത്തിലുള്ള 
പതിനേഴോളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കോഴിക്കോട് കുതിരവട്ടത്ത്
 നിന്നും അരയിടത്തു 
പാലത്തേക്കുള്ള 
റോഡിൻ്റെ അരികിലെ 
ആളൊഴിഞ്ഞ പറമ്പിൽ 
ആയിരുന്നു ഇത്രയേറെ 
കഞ്ചാവ് ചെടികൾ.
രഹസ്യ വിവരത്തിന്റെ 
അടിസ്ഥാനത്തിൽ
കോഴിക്കോട് എക്സൈസ് സംഘം എത്തിയപ്പോൾ
അവരുംഇത്രയും 
കഞ്ചാവ് ചെടികൾ 
കണ്ടെത്തുമെന്ന് 
പ്രതീക്ഷിച്ചിരുന്നില്ല.
ആദ്യം കുറച്ച് കഞ്ചാവ്
 ചെടികളാണ് എക്സൈസ്
 വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നത്.
തുടർന്ന് കോഴിക്കോട് 
എക്സൈസ് റെയിഞ്ച് 
ഇൻസ്പെക്ടർ
പ്രഹ്ലാദൻ,
അസിസ്റ്റൻറ് എക്സൈസ് 
ഇൻസ്പെക്ടർ രാമകൃഷ്ണൻ, 
സിവിൽ എക്സൈസ്
 ഓഫീസർമാരായ എം.പ്രശാന്ത് , 
വി .അഖിൽ
എന്നിവർ ചേർന്ന് നടത്തിയ
ഊർജിത അന്വേഷണത്തിൽ
കൂടുതൽ കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു.

ഇവിടെ നിന്നും പിടിച്ചെടുത്ത 
മുഴുവൻ കഞ്ചാവ് ചെടികളും
 ഒരാളെക്കാൾ ഉയരത്തിലുള്ളതാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി
ക്രിസ്തുമസ് അവധിയുടെ
മുന്നോടിയായി കോഴിക്കോട് 
എക്സൈസ് റേഞ്ച് 
വിഭാഗത്തിന്റെ നേതൃത്വത്തിൽ
ലഹരിക്കെതിരെ
ഊർജിതമായ
നടപടികൾ സ്വീകരിച്ച്
 വരികയായിരുന്നു.
അതിനിടയിലാണ് കോഴിക്കോട്
 നഗര ഹൃദയത്ത് ഭാഗത്തുനിന്നുതന്നെ ഇത്രയേറെ കഞ്ചാവ് 
ചെടികൾ പിടികൂടാൻ ആയത്.
പിടിച്ചെടുത്ത മുഴുവൻ 
കഞ്ചാവ് ചെടികളും
 കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.
തുടർനടപടികൾ പൂർത്തിയായ 
ശേഷം കഞ്ചാവ് 
ചെടികൾ കോടതിയിൽ 
ഹാജരാക്കും.
ആളൊഴിഞ്ഞ പറമ്പിൽ 
നിന്നും കഞ്ചാവ്
 ചെടികൾ കണ്ടെത്തിയ
 സംഭവത്തിൽ
കോഴിക്കോട് എക്സൈസ് 
റേഞ്ച് വിഭാഗത്തിന്റെ 
നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.ഇതിന് 
ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് കണ്ടെത്താൻ ആകുമെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദൻ അറിയിച്ചു.വരും ദിവസങ്ങളിലും ലഹരിക്കെതിരെയുള്ള
നടപടികൾ ഊർജിതമാക്കുമെന്നും എക്സൈസ് ഇൻസ്പെക്ടർ വ്യക്തമാക്കി.