Responsive Advertisement
Responsive Advertisement
കോഴിക്കോട്: വെസ്റ്റ് ഹിൽ സ്വദേശി വിജിലിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക കണ്ടെത്തലായി
ഡിഎൻഎ പരിശോധന ഫലം. സരോവരം ബയോപാര്‍ക്കിന് സമീപത്തെ ചതുപ്പില്‍ 
നിന്നും
നേരത്തെ
കണ്ടെത്തിയ മൃതദേഹഭാഗങ്ങള്‍ വിജിലിന്റേത് തന്നെയാണെന്ന് 
ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. വിജിലിൻ്റെ
അമ്മയുടെയും സഹോദരന്റെയും 
ഡിഎന്‍എ സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് സാമ്യമെന്ന് കണ്ടെത്തിയത്. കണ്ണൂരിലെ റീജിണല്‍ ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലമാണ് കേസന്വേഷിക്കുന്ന എലത്തൂര്‍ പൊലിസിന് 
ലഭിച്ചത്.
2019 മാര്‍ച്ച്‌ 24നാണ്
 വിജില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട്തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ
അടിസ്ഥാനത്തിൽ നടത്തിയ
അന്വേഷണത്തിലാണ് കൊലപാതകം നടന്നു എന്ന വിവരം പുറത്തറിയുന്നതും തുടർന്ന് മൃതദേഹവശിഷ്ടം ലഭ്യമാവുന്നതും. 
കേസില്‍ മൂന്ന് പ്രതികളാണ് അറസ്റ്റിലായത്. വിജിലിന്റെ സുഹൃത്തുക്കളായ നിഖില്‍, രഞ്ജിത്ത്, ദീപേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുംവിജിലിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് വിജിലിന്റെ ബോധം നഷ്ടപ്പെട്ടെന്നും സരോവരത്തെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയെന്നുമാണ്നിലവിലെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയിലധികം നടത്തിയ തിരച്ചിലിലാണ് സരോവരത്തെ
 ചതുപ്പില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. മൃതദേഹങ്ങള്‍ കെട്ടിത്താഴ്ത്താനുപയോഗിച്ച കല്ലുകളും കണ്ടെത്തിയിരുന്നു.