Responsive Advertisement
Responsive Advertisement
കോഴിക്കോട് :
ദേശീയപാത 766 കോഴിക്കോട് 
കൊല്ലഗൽ റോഡിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം സംഭവിച്ചു.ഇന്ന് രാവിലെപത്തരയോടെയാണ് അപകടം ഉണ്ടായത്.ഗൂഡല്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന 
സി ഡബ്ലിയു എം എസ് ബസുംഎതിർ ദിശയിൽ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.
അപകടത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മതിലിൽ ഇടിച്ചാണ് നിന്നത്.ബസിൻ്റെ മുൻവശവും തകർന്നിട്ടുണ്ട്.
അപകടത്തെ തുടർന്ന്കാർ യാത്രക്കാർ കാറിനുള്ളിൽ കുടുങ്ങിപ്പോയി.
ഇവരെ പരിസരത്തെ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് കാറിനുള്ളിൽ നിന്നും പുറത്തെത്തിച്ചത്.
അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന
ഏതാനും യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇവരെ താമരശ്ശേരി ഗവൺമെൻറ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കാരണം വ്യക്തമല്ല.