Responsive Advertisement
Responsive Advertisement
കോഴിക്കോട് :സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.കക്കോടി സ്വദേശിയായ ജുബൈർ,കണ്ണൂർ സ്വദേശിയായ മർവാൻഎന്നിവരാണ് മരിച്ചത്.സാരമായി പരിക്കേറ്റ മറ്റ് രണ്ടുപേരെ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്.
ബീച്ച് റോഡിൻ്റെ
ഇരു ഭാഗങ്ങളിൽ നിന്നും അമിതവേഗതയിൽ എത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുഎന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നാലുപേരെയും ഉടൻതന്നെ പരിസരത്തുണ്ടായിരുന്നവർ ആദ്യം ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ മരണം അപ്പോഴേക്കും സംഭവിച്ചിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.