Responsive Advertisement
Responsive Advertisement
കോഴിക്കോട് :കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് തീപിടിച്ച് കത്തി നശിച്ചു.മൈസൂർ
വയനാട് റോഡിൽ നഞ്ചൻകോട് വെച്ചാണ് കെഎസ്ആർടിസിയുടെ കെ എസ് 108 ബാംഗ്ലൂരു കോഴിക്കോട് സിഫ്റ്റ് ബസ് പൂർണമായി കത്തി നശിച്ചത്.
നഞ്ചൻകോട് എത്തിയപ്പോൾബസിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് തന്നെ ബസ് നിർത്തി.തുടർന്ന് കണ്ടക്ടറെ വിവരമറിയിച്ചു.
കണ്ടക്ടറും ഡ്രൈവറും ചേർന്ന് ബസിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും പെട്ടെന്ന് തന്നെ 
ബസിൽ നിന്നും പുറത്തിറക്കി.നിമിഷ നേരം കൊണ്ട് ബസിൽ പൂർണമായും തീ ആളിക്കത്തി.ബസിന് തീപിടിച്ചതോടെ
തീയണക്കാൻ ഉള്ള പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
ആളൊഴിഞ്ഞ സ്ഥലമായതിനാൽ
ഫയർ സർവീസ് എത്തുന്നതിനും അല്പം നേരം വൈകി.തുടർന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തി
തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ബസ് പൂർണ്ണമായി കത്തി നശിച്ചു.ബസിന് തീപിടിക്കുന്ന സമയത്ത് പാൽപ്പതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.
എല്ലാവരെയും അവസരോചിതമായി ഡ്രൈവറും കണ്ടക്ടറും ബസിന് പുറത്തിറക്കിയതു കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.
ബസ് യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങളും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും കത്തി നശിച്ചിട്ടുണ്ട്.ബസ് തീ പിടിച്ച് കത്തി നശിച്ചതിനെ തുടർന്ന് പെരുവഴിയിലായ യാത്രക്കാരെ പിന്നീട് തൊട്ട് പിറകിൽ വന്ന കെഎസ്ആർടിസി ബസുകളിൽ കയറ്റിയാണ്
കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ കൃത്യമായ വിവരം ലഭ്യമാവുകയുള്ളൂ.