ഭണ്ഡാരം പൊളിച്ചു പണം കവർന്ന കേസിലെ പ്രതി കുന്ദമംഗലം പോലീസിന്റെ പിടിയിലായി.
കുന്നുംപുറം നാട്ടുകാൽ സ്വദേശി പട്ടിക്കാടൻ മുഹമ്മദ് ഹനീഫ ആണ് പിടിയിലായത്.
തിരഞ്ഞെടുപ്പ് ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്ന് രാവിലെ ഏഴരയോടെ
സി എം വലിയുല്ലാഹിലെത്തിയ ഹനീഫആളുകളുടെ ശ്രദ്ധ ഇല്ലാത്ത സമയത്ത് ഭണ്ഡാരം തുറന്ന് അതിലുണ്ടായിരുന്ന പണം കവർന്ന് സ്ഥലം വിടുകയായിരുന്നു.
വിവരമറിഞ്ഞ്
സി എം വലിയുല്ലാഹിയുടെ ഭാരവാഹികൾ കുന്ദമംഗലം പോലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും കേന്ദ്രീകരിച്ച്
കുന്ദമംഗലം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ്
ഇയാൾ താമസിക്കുന്ന പട്ടിക്കാട് എത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.പരിശോധനയിൽ 42,000 രൂപയോളം പ്രതിയുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബാക്കി പണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.ഒരു ലക്ഷത്തോളം രൂപ മോഷണം പോയതാണ് പരാതിക്കാർപറയുന്നത്.
കസ്റ്റഡിയിലെടുത്ത മുഹമ്മദ് ഹനീഫയെ
വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതിയെ പിടികൂടുന്നതിന്
എസ് ഐ മാരായ
എം അഭിലാഷ്,
പ്രദീപ് മച്ചിങ്ങൽ,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ
അജയൻ,വിജേഷ്,
അജീഷ്,വിപിൻ,
ഹോം ഗാർഡ് മോഹൻഎന്നിവർ നേതൃത്വം നൽകി.