Responsive Advertisement
Responsive Advertisement
കോഴിക്കോട് : ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായിസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന്
 ക്രിസ്തുമസ് കേക്കുകൾ ഒരുക്കി മാറാടുള്ള അമ്മമാരും ഉമ്മമാരും. 
ജിനരാജ ദാസ് എ എൽ പി സ്കൂൾ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് പി.ടി.എ യുടെ നേതൃത്വത്തിൽ മോംസ് കേക്ക് 2025 സംഘടിപ്പിച്ചത്.
ഇരുപതോളം അമ്മമാർ
കുട്ടികളോടൊപ്പം ചേർന്ന് വീടുകളിൽ നിന്നും തയ്യാറാക്കിയ കേക്കുകൾ ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പ്രദർശിപ്പിച്ചു.
കേക്കുകളുടെ പ്രദർശനത്തിനുശേഷം അമ്മമാർ തയ്യാറാക്കിയ ഈ സ്നേഹത്തിൻ്റെ കേക്കുകൾ കുട്ടികൾക്കായി പകർന്നു നൽകി. വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്ത മുഴുവൻ പേർക്കും ഉള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു
മാറാട് പോലൊരു സ്ഥലത്ത് അമ്മമാരും ഉമ്മമാരും ചേർന്ന് കുട്ടികൾക്കായി കേക്ക് തയ്യാറാക്കിനൽകി ഇത്തരത്തിലൊരു പ്രദർശനത്തിന് എത്തിക്കാൻ സാധിച്ചത് സന്തോഷമായാണ് അധ്യാപകരും രക്ഷിതാക്കളും
കാണുന്നത്.
മുൻ ഡെപ്യൂട്ടി കലക്ടറും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായ അനിതകുമാരി ആഘോഷം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് സനോജ് കുമാർ ബേപ്പൂർ അധ്യക്ഷത വഹിച്ചു. വികെസി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ വി മുഹമ്മദ് 
മുതിർന്ന അധ്യാപിക സിൽജമോൾ , അധ്യാപകൻ ദിജേഷ്, പിടിഎ ഭാരവാഹികളായ ശ്രീകുമാർ, രേഖ എന്നിവർ സംസാരിച്ചു