കോഴിക്കോട്: ജില്ലയിലെ വിവിധ അഗ്നിരക്ഷാ നിലയങ്ങൾക്ക് കീഴിലായി സിവിൽ ഡിഫൻസ് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പതിനെട്ട് വയസ്സ് പൂർത്തിയായ സന്നദ്ധ സേവനത്തിന് തൽപരരായ നല്ല ശാരീരിക ക്ഷമതയുള്ള ആളുകൾക്ക് അപേക്ഷിക്കാം. ഏത് സേനയും ഒരു അധിക യോഗ്യതയായിരിക്കും. വകുപ്പിന്റെ വെബ്സൈറ്റായ www.fire.kerala.gov.in മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി മുക്കം, മീഞ്ചന്ത,വടകര അഗ്നിരക്ഷാ നിലയങ്ങളിലെ സ്റ്റേഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. Ph. മുക്കം 0495 2297601, മീഞ്ചന്ത 0495 2321654, വടകര 0496 2514600