ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പോലീസ് സംഘം എൻ സുബ്രഹ്മണ്യന്റെ വീട്ടിലെത്തിയത്.
മുഖ്യമന്ത്രിയുംഉണ്ണികൃഷ്ണൻ പോറ്റിയും ചേർന്നുള്ള ഫോട്ടോ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്പോലീസ് എൻ സുബ്രഹ്മണ്യന്റെ വീട്ടിലെത്തിയത്.
തുടർന്ന് അദ്ദേഹത്തോട് പോലീസ് വന്ന ഉദ്ദേശ്യം അറിയിച്ചു.പോലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യഘട്ടത്തിൽ അദ്ദേഹം തയ്യാറായില്ല.തുടർന്ന് പാർട്ടി പ്രവർത്തകരെ വിവരമറിയിച്ചു.കോൺഗ്രസിന്റെ കുന്ദമംഗലം മേഖലയിലെ നേതാക്കളൊക്കെ ചെത്തുകടവിലെ വീട്ടിലെത്തി.ഇവരുമായി സംസാരിച്ച ശേഷമാണ് പോലീസിനൊപ്പം ചേവായൂർ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന് എൻ സുബ്രഹ്മണ്യൻ തയ്യാറായത്.
തനിക്കെതിരെ ഇപ്പോൾ ഉണ്ടായ പരാതി നിയമപരമായി നേരിടുമെന്ന് എൻ സുബ്രഹ്മണ്യൻ അറിയിച്ചു.
മനപ്പൂർവ്വം സമൂഹത്തിൽ ലഹള ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ
അഗാതമായ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിന്
ഇരുവരും തമ്മിലുള്ള ഫോട്ടോ ഉപയോഗപ്പെടുത്തി
സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തി എന്നതാണ് എൻ സുബ്രഹ്മണ്യനെതിരെ പോലീസ് ചേർത്ത് കുറ്റം.അതേസമയം
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുകയും കുന്ദമംഗലം ഉൾപ്പെടെയുള്ള മിക്ക പഞ്ചായത്തുകളിലും യുഡിഎഫ് ഭരണനേതൃത്ത്വം നിലവിൽ വരികയും
ഇന്ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തന്നെ എൻ സുബ്രഹ്മണ്യനെതിരെ നടപടിയുമായി പോലീസ് എത്തിയത് യുഡിഎഫ് പ്രവർത്തകർക്കിടയിൽ വലിയ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് മുന്നോട്ടു വരുമെന്നാണ് കരുതുന്നത്.