വെട്ടേറ്റ്ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കരുവൻതിരുത്തി അണ്ടിക്കാടൻ കുഴി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മുനീറയെ ഭർത്താവായ ജബ്ബാർ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴുത്തിനും തലക്കും കൈക്കും ഗുരുതരമായി വെട്ടേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
അതീവ ഗുരുതരാവസ്ഥയിൽ ആയ മുനീറ ഇന്ന് പുലർച്ചെമരണത്തിന് കീഴടങ്ങി.
ഫാറൂഖ് കോളേജിന് സമീപംഅണ്ടിക്കാടൻ
കുഴിയിലാണ് ഇരുവരുംരണ്ട് കുട്ടികൾക്കൊപ്പം താമസിച്ചിരുന്നത്. മുനീറ വീടിന് സമീപത്തെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നുണ്ട്. ബുധനാഴ്ച്ച രാവിലെ പതിവു പോലെ ജോലിക്ക് പോക്കുന്നതിന് തയ്യാറെടുക്കുന്നതിനിടയിൽ ജബ്ബാർ ആക്രമണം നടത്തുകയായിരുന്നു. നാട്ടുവാർത്ത. കോം ജബ്ബാർ മുനീറയോട് പണം ചോദിക്കുകയും പണം നൽകാതിരിക്കുകയും ചെയ്തതോടെ
അപ്രതീക്ഷിതമായി വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം നടത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. നാട്ടുവാർത്ത. കോം. മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ഇയാൾ ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ മുനീറയെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
ജബ്ബാറിനെ സംഭവദിവസം തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ് ജബ്ബാർ എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞവർഷവും സമാനമായ രീതിയിൽ ജബ്ബാർ മുനീറക്ക് നേരേ ആക്രമണം നടത്തിയിരുന്നു.അന്ന് മുനീറയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇരുവരും വിവാഹ ബന്ധം വേർപിരിയുന്ന ഘട്ടം വരെയെത്തി. എന്നാൽ, പിന്നീട് മുനീറ തന്നെ ജബ്ബാറിനൊപ്പം വീണ്ടും താമസിക്കാൻ മുൻകൈയെടുക്കുകയായിരുന്നുഎന്നാണ് വിവരം.