Responsive Advertisement
Responsive Advertisement
കോഴിക്കോട് : മാവൂരിന് സമീപം കൂളിമാട് ജംഗ്ഷനിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചു.ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്.നിലമ്പൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും പുത്തനത്താണിയിൽ നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തകർന്നു.അപകടത്തിൽ ഇരുവാഹനങ്ങളിലുള്ള യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കൊടിയത്തൂർ കക്കാടുള്ള മരണ വീട്ടിലേക്ക് പോവുകയായിരുന്നു കാറിലെ യാത്രക്കാർ.

അപകടത്തെ തുടർന്ന് കൂളിമാട് ജംഗ്ഷനിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു.പിന്നീട് മാവൂർ പോലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ റോഡിൻ്റെ അരികുകൾ വഴികടത്തിവിട്ടാണ് ഗതാഗതം
നിയന്ത്രിച്ചത്.കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് കൂളിമാട് ജംഗ്ഷനിൽ അപകടം സംഭവിക്കുന്നത്.