യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ
കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി.
മലപ്പുറം
പെരിന്തല്‍മണ്ണയിലെ ദൃശ്യ കൊലപാതകേസിലെ പ്രതിയായ വിനീഷ് ആണ്സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച്കടന്നുകളഞ്ഞത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യയെ 2021 ലാണ് വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. ഈ കേസില്‍ വിചാരണ തടവുകാരനായി കുതിരവട്ടം മാനസികാരോഗ്യത്തില്‍ കഴിയുകയായിരുന്നു
പ്രതിയായ വിനീഷ്. രാത്രിയില്‍ രണ്ടു തവണ കേന്ദ്രത്തിലെ ജീവനക്കാര്‍ സെല്ലില്‍ എത്തി പരിശോധന നടത്തിയിരുന്നു. ഈ സമയത്തെല്ലാം വിനീഷ് സെല്ലിലുണ്ടായിരുന്നു. പുലര്‍ച്ചെയുള്ള പരിശോധനയില്‍ സെല്ലില്‍ ഇയാളെ കാണാതായെങ്കിലും ശുചിമുറിയിലുണ്ടാകുമെന്നായിരുന്നു ജീവനക്കാര്‍ കരുതിയത്. എന്നാല്‍ സെല്‍ തുറന്ന് നോക്കിയപ്പോള്‍ ചുവര്‍ തുരന്നതായികണ്ടെത്തി.
തുടർന്നുള്ള പരിശോധനയിൽ
മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു എന്ന കാര്യം മനസ്സിലായി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് യുവതിയുടെ വീട്ടിലെത്തി കത്തിയുപയോഗിച്ച്
കുത്തി കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വിനീഷ്. കൊലപാതക സമയത്ത് തന്നെ യുവതിയുടെ അച്ഛന്റെ കട തീവെച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പൊലീസ് പിടികൂടിയ ഇയാളെ ആദ്യം കണ്ണൂര്‍ സെന്‍ട്രന്‍ ജയിലിലേക്ക് മാറ്റി. ജയിലിനകത്തും ആത്മഹത്യ പ്രവണത തുടര്‍ന്നതോടെയാണ് ഡിസം. 9 ന് പ്രതിയ കുതിരവട്ടം മാനസികാരോഗ്യ
കേന്ദ്രത്തില്‍ എത്തിച്ചത്. ഇവിടെ പ്രതി ശാന്തസ്വഭാവക്കാരനായി കഴിയുന്നതിനിടയിരുന്നു രക്ഷപ്പെട്ടത്. നിലവില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. വിനീഷ് എത്തിച്ചേരാനിടയുള്ള സ്ഥലങ്ങളിൽ പൊലീസ് ഷാഡോ സംഘം പരിശോധന നടത്തുന്നുണ്ട്. വിനീഷ് ചാടിപ്പോയ ഭാഗത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് അന്വേഷണത്തെ കുഴക്കുന്നുണ്ട്. പ്രതി എത്തിച്ചേരാനിടമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് ഷാഡോ സംഘത്തെ വിന്യസിച്ചു.
കൂടാതെ വാഹന പരിശോധനകളും കർശനമാക്കി. മുന്‍പും സമാന സംഭവങ്ങള്‍ കുതിരവട്ടം മാനസികാരോഗ്യകേന്ദത്തില്‍ അരങ്ങേറിയിരുന്നു. ജീവനക്കാരുടെ കുറവ് പറഞ്ഞായിരുന്നു ഇതില്‍ നിന്നെല്ലാം കേന്ദ്രത്തിലെ അധികൃതര്‍ തലയൂരിയത്.
ആ പതിവ് പല്ലവി തന്നെയാണ് ഈ സംഭവത്തിലും കുതിരവട്ടം മാനസികാരോഗ്യകേന്ദ അധികൃതര്‍ ആവര്‍ത്തിക്കുന്നത്.