ക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് നിന്നുമാണ് ദേശ വരവ് ആരംഭിച്ചത്.രാത്രി എട്ട് മണിയോടെ ആരംഭിച്ചദേശ വരവ് രാത്രി പത്ത് മണിയോടെയാണ് ക്ഷേത്രത്തിനു മുൻപിൽ മൈതാനത്തിൽ എത്തിച്ചേർന്നത്.
തുടർന്ന് നെറ്റിപ്പട്ടവും വെഞ്ചാമരവും ആലവട്ടവും തിടമ്പുമെല്ലാം ഇറക്കിവെച്ചു.
അതിനിടയിലാണ് ആന ഇടഞ്ഞത്.ആന ഇടഞ്ഞതോടെ മൈതാനത്ത് ഉണ്ടായിരുന്ന
ജനങ്ങളെല്ലാം ഭയന്ന് പല വഴി ഓടി.ഇതിനിടയിൽ വീണും തിരക്കിൽ പെട്ടുമാണ് പലർക്കും പരിക്കേറ്റത്.
പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് സാരമുള്ളതല്ല.
കഴിഞ്ഞ ഒരാഴ്ചയായി കൂറ്റഞ്ചേരി ശിവക്ഷേത്രത്തിൽ ഉത്സവം നടക്കുന്നുണ്ട്.ഇതിൻ്റെ ഭാഗമായി പ്രശസ്തമായ കണ്ണാടിക്കൽ ചന്തയുംനടക്കുന്നുണ്ട്.ആയിരക്കണക്കിന് പേരാണ് ഉത്സവത്തിനും ചന്തയിലും എത്തിച്ചേർന്നിരുന്നത്.ഈ സമയത്ത് ആന ഇടഞ്ഞത് വലിയ ഭീതിപരത്തി.ഇടഞ്ഞ് ഓടിയ ആനയെ പെട്ടെന്ന് തളക്കാൻ ആയത് വലിയ അപകടമാണ് ഒഴിവാക്കിയത്.