പാർക്കിങ്ങിൽ നിർത്തിയിട്ട കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്.തുടർന്ന് ഇവർ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിച്ചു.
സെക്യൂരിറ്റി ജീവനക്കാർ സ്ഥലത്ത് എത്തുമ്പോഴേക്കും കാറിൻ്റെ മുൻവശത്ത് തീ ആളി പടർന്നിരുന്നു.ഉടൻ തന്നെ ആശുപത്രിയിലെ
ഫയർ എക്സ്റ്റിഗ്യുഷർ
ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമം സെക്യൂരിറ്റി ജീവനക്കാർ നടത്തി.എന്നാൽ നിമിഷനേരം കൊണ്ട് തീ കാറിലാകെ ആളിപ്പടർന്നു.
വിവരമറിഞ്ഞ്
അപ്പോഴേക്കും മുക്കത്ത് നിന്നും ഫയർ യൂണിറ്റും സ്ഥലത്തെത്തി.
അൽപ്പനേരത്തെ പരിശ്രമത്തിനുശേഷം കാറിൽ പടർന്ന തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി.
എന്നാൽ കാർ ഏറെക്കുറെ പൂർണമായി കത്തി നശിച്ചിരുന്നു.നാനോ കാറിന് തീപിടിച്ചതിനെ തുടർന്ന് തൊട്ടടുത്ത നിർത്തിയിട്ട മറ്റൊരു സിഫ്റ്റ് കാറിലേക്കും തീ പടർന്നു.എന്നാൽ ഈ കാറിൽ തീ ആളിപ്പടരുന്നതിന് മുമ്പേ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നിയന്ത്രണ
വിധേയമാക്കി.ഈ കാറിന് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മറ്റ് നിരവധി കാറുകൾ ഈ ഭാഗത്ത് ഉണ്ടായിരുന്നെങ്കിലും
അവയിലേക്കൊന്നും തീ പടരാതെനിയന്ത്രിക്കാൻ ആയത് വലിയ അപകടമാണ് ഒഴിവാക്കിയത്.ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികമായ നിഗമനം.അഗ്നി രക്ഷാ സേനയുടെ കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാവുകയുള്ളൂ.