കോഴിക്കോട് :
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസൺ ഫൈവിന്റെ പ്രചാരണാര്‍ഥം സൈക്ലിങ് സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിൽനിന്ന് ആരംഭിച്ച സൈക്ലിങ് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽദാസ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി നിഖിൽ എന്നിവർ സംസാരിച്ചു.
ബേപ്പൂരിലെത്തിയ സൈക്ലിങ് സംഘത്തെ ജനപ്രതിനിധികളുടെയും
സംഘാടക സമിതിയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
കോർപറേഷൻ കൗൺസിലർമാരായ
ഇ അനിതകുമാരി,
ടി പി ബീരാൻ കോയ, കെ രാജീവ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ് എന്നിവർ സംസാരിച്ചു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.