കോഴിക്കോട് : നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പിടിയിൽ. തോപ്പയിൽ കമ്പിവളപ്പിൽ അജ്മലിനെയാണ് നടക്കാവ് പോലീസ് സബ് ഇൻസ്പെക്ടർ എൻ.ലീലയുടെയും നേതൃത്വത്തിൽ നടക്കാവ് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഗാന്ധി റോഡ് ഫ്ലൈ ഓവറിന് താഴെ സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്. ഇയാൾ ചില്ലറ വില്പന നടത്തുന്നതിന് സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച 935 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഫ്ലൈ ഓവറിനു താഴെ ആൾ തിരക്കൊഴിഞ്ഞ സ്ഥലങ്ങളിൽ വാഹനം നിർത്തി ചില്ലറ വില്പന നടത്തുന്നതാണ് രീതി. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഡാൻസാഫ് എസ് ഐ മനോജ് ഇടയേടത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ലതീഷ്, സരുൺ കുമാർ, ശ്രീശാന്ത്,അതുൽ, ദിനീഷ്, മഷ്ഹൂർ നടക്കാവ് സ്റ്റേഷനിലെ എ എസ് ഐ ഉണ്ണികൃഷ്ണൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ദിപിൻ, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പുതുവത്സരാഘോഷ പരിപാടികൾ നടക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിൽ ലഹരി ഉപയോഗത്തിനെതിരെ കർശനമായ പരിശോധന നടത്തുമെന്ന് നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസ് അറിയിച്ചു.