വാണിമേൽ സ്വദേശി പിടിയിലായത്.
വാണിമേൽ ചേലാൻ കണ്ടി ഷംസീറിനെ യാണ് കോഴിക്കോട് ഗോവിന്ദപുരത്തെ
സ്വകാര്യ ലോഡ്ജിൽ വച്ച് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ
700 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ നിന്നും
കൊണ്ടുവന്ന് സ്വകാര്യ ലോഡ്ജുകളിൽ മുറിയെടുത്ത് ചെറിയ പാക്കറ്റുകളിൽ ആക്കി ആവശ്യക്കാർക്ക് കൈമാറുന്ന ശൃംഖലയിലെ പ്രധാനിയാണ്
പിടിയിലായ ഷംസീർ.
വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഇയാളിൽ നിന്നും കണ്ടെത്തിയ എംഡിഎംഎ .
തുടർനടപടികൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രാഥമിക ചോദ്യം ചെയ്യലിൽ ലഹരി കടത്ത് സംഘത്തിലെ മറ്റുള്ളവരെ കുറിച്ചുള്ള സൂചനയും ഡാൻസാഫിന് ലഭിച്ചിട്ടുണ്ട് ഇവരെ പിടികൂടുന്നതിനുള്ള പരിശോധനയും ഊർജിതമാക്കും.