Responsive Advertisement
Responsive Advertisement
തൃശ്ശൂർ :തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വൻ തീപ്പിടുത്തം ഉണ്ടായി.റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഫ്ലാറ്റ് ഫോമിനോട് ചേർന്നുള്ള ഇരുചക്ര വാഹന പാർക്കിംഗിൽ ആണ് തീപിടുത്തം ഉണ്ടായത്.
ഇന്ന് പുലർച്ചയോടെയാണ് ആദ്യം പുക ഉയരുന്നത് പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയിൽ പെട്ടത്.പിന്നീട് തീ വാഹനങ്ങളിൽ ആളി പടരുകയായിരുന്നു.
തീപിടുത്തം ഉണ്ടാവുന്ന സമയത്ത് നിരവധി ഇരുചക്ര വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിരുന്നു. അറുനൂറിലേറെ ബൈക്കുകളും സ്കൂട്ടറുകളും തീപിടുത്തത്തിൽ ഇതുവരെ കത്തി നശിച്ചിട്ടുണ്ട്എന്നാണ് പുറത്തുവരുന്ന വിവരം. സംഭവമറിഞ്ഞ് തൃശ്ശൂരിന്റെയും പരിസരപ്രദേശങ്ങളിലെയും ഫയർ യൂണിറ്റുകൾ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചെത്തിയിട്ടുണ്ട്.
എന്നാൽ തീ അണക്കുന്നതിന് വലിയ പ്രതിസന്ധിയാണ് ഫയർ യൂണിറ്റുകൾ നേരിടുന്നത്.പരമാവധി എത്രയും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാനുള്ള
പ്രവർത്തനം ഫയർ യൂണിറ്റുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു.എന്നാൽ ഇരുചക്രവാഹനങ്ങളിൽ തീ ആളിപ്പടർന്നതോടെ
റെയിൽവേയുടെ അറ്റകുറ്റപ്പണിക്ക് വേണ്ടി ഉപയോഗിക്കുന്ന
എൻജിനും തീ പിടിച്ചിട്ടുണ്ട്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തീ നിയന്ത്രണ വിധേയമാക്കാൻ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ മറ്റ് ഇടങ്ങളിലേക്ക് കൂടി ഈ വ്യാപിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
കൂടാതെ തൃശ്ശൂർ വഴിയുള്ള റെയിൽവേ ഗതാഗതത്തിനും തടസ്സമുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.