Responsive Advertisement
Responsive Advertisement
മലപ്പുറം :കിഴിശ്ശേരിയിൽ കാറ്ററിംഗ് യൂണിറ്റ് തീ കത്തി നശിച്ചു.കിഴിശ്ശേരി കുഴിമണ്ണ മുടത്തികുണ്ടിലെ
സ്വകാര്യ കാറ്ററിംഗ് യൂണിറ്റാണ് കത്തി നശിച്ചത്.ഇന്ന് വൈകുന്നേരമാണ് തീപിടുത്തം ഉണ്ടായത്.സ്ഥാപനത്തിൽ നിന്നും തീയും പുകയും ഉയരുന്നത് പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്.ഉടൻതന്നെ പരിസരവാസികളെല്ലാം ഓടിക്കൂടി തീ അണക്കാൻ ശ്രമം ആരംഭിച്ചു.എന്നാൽ നിമിഷനേരം കൊണ്ട് തീ നിയന്ത്രണാതീതമായി ആളിപ്പടർന്നു.വിവരമറിഞ്ഞ് മഞ്ചേരി,മലപ്പുറം എന്നിവിടങ്ങളിൽ നിന്നും ആറ് ഫയർ യൂണിറ്റുകൾ
സ്ഥലത്തെത്തി.
വൈകുന്നേരം മുതൽ ആരംഭിച്ച തീ അണക്കാനുള്ള ശ്രമം
രാത്രിയോടെയാണ് വിജയിച്ചത്.അപ്പോഴേക്കും കാറ്ററിംഗ് യൂണിറ്റ് പൂർണമായി കത്തി നശിച്ചിരുന്നു.

തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ഇവിടെയുള്ള പാചക വാതക സിലിണ്ടറുകൾ എല്ലാം നാട്ടുകാരുടെ നേതൃത്വത്തിൽ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത് വലിയ അപകടമാണ് ഒഴിവാക്കിയത്.
കേറ്ററിംഗ് സ്ഥാപനം തീപിടിച്ചതോടെ തൊട്ടടുത്ത വീടുകളിലേക്കും തീ ആളിപ്പടർന്നു.വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
തീപിടുത്തത്തെ തുടർന്ന് കിഴിശ്ശേരി -മൊറയൂർ റോഡിലെ ഗതാഗതവും പൂർണ്ണമായും നിലച്ചു.ഇതുവഴി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടാണ് പോലീസ് ഗതാഗതം നിയന്ത്രിച്ചത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പോലീസും ഫയർ യൂണിറ്റും ചേർന്ന് നടത്തുന്ന പരിശോധനകൾക്ക് ശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ.