വീടിൻ്റെ ടെറസിന് മുകളിൽ നിന്നും കാൽവഴുതി കിണറിൽ വീണ് മരിച്ചു.പെരുമണ്ണ നെട്ടൂളിപറമ്പ് ദിവാകരൻ (63)ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപതര യോടെയാണ് അപകടം സംഭവിച്ചത്.പെരുമണ്ണ വില്ലേജ് ഓഫീസ് റോഡിന് സമീപത്തെ നെരോത്ത് ബഷീറിൻ്റെ വീടിന് മുകളിൽ പെയിൻറിംഗ് ജോലിക്ക് മുന്നോടിയായി വെള്ളം ഉപയോഗിച്ച് ചുമർ കഴുകുന്നതിനിടയിൽ പെട്ടെന്ന് കാൽവഴി തൊട്ടു താഴെയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ കിണറ്റിൽ ഇറങ്ങി ദിവാകരനെ പുറത്തെത്തിച്ച് ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.