ഈങ്ങാപുഴ പെരുമ്പള്ളി സ്വദേശി സുബിക്കി, കൊടുവള്ളി വാവാട് സ്വദേശി നിഹാൽ , വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്.
പതിമംഗലത്ത് വെച്ച്കൊടുവള്ളി ഭാഗത്തുനിന്നും കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനുംഎതിർന്ന i20 കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുവാർത്ത.കോം ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു.ഇതോടെ ഇരുവാഹനങ്ങളിലും ഉള്ളവർ വാഹനങ്ങളിൽ
കുടുങ്ങിപ്പോയി.
അപകട സമയത്ത് ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരും പരിസരവാസികളും ചേർന്ന് പരിക്കേറ്റവരെ വാഹനങ്ങളിൽ നിന്നും പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുവാർത്ത.കോം തുടർന്ന് കുന്ദമംഗലം പോലീസിലും ഫയർ യൂണിറ്റിലും വിവരം അറിയിച്ചു.വെള്ളിമാടു കുന്നിൽ നിന്നും എത്തിയ ഫയർ യൂണിറ്റ് അംഗങ്ങൾഹൈഡ്രോളിക് കട്ടർ,ഹൈഡ്രോളിക് സ്പ്രഡർ,ഹൈഡ്രോളിക് കോമ്പി ടൂൾ എന്നിവ ഉപയോഗിച്ച് കാറിന്റെയും പിക്കപ്പ് വാനിന്റെയും മുൻവശം വെട്ടിപ്പൊളിച്ചാണ്

കുടുങ്ങിപ്പോയ മുഴുവൻപേരെയും പുറത്തെത്തിച്ചത്.
പരിക്കേറ്റ അഞ്ചുപേരെയും ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ മരണം സംഭവിച്ചിരുന്നു.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വെള്ളിമാടുകുന്ന്
ഫയർസ്റ്റേഷനിലെ അസിസ്റ്റൻ്റ്
ഓഫീസർ അബ്ദുൽ ഫൈസി, സീനിയർ ഫയർ ഓഫീസർ
എൻ.ബിനീഷ് എന്നിവരുടെ നേതൃത്ത്വത്തിലാണ്
രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.