തടി കയറ്റി വരികയായിരുന്ന ലോറി കുടുങ്ങിയതിനെ തുടർന്ന് ടോൾ പ്ലാസയിൽ ഗതാഗതം തടസ്സപ്പെട്ടു.പന്തീരാങ്കാവ് ടോൾ പ്ലാസയിലാണ് കാസർകോട് നിന്നും എറണാകുളത്തേക്ക്
അക്വേഷ്യ മരം കൊണ്ടുവരികയായിരുന്നു ലോറി കുടുങ്ങിയത്.ഇന്ന് പുലർച്ചെ രണ്ടേമുക്കാലോടെയാണ് ആണ് സംഭവംനടന്നത്.ടോൾ പ്ലാസയിൽ എത്തിയ ലോറികടന്നുപോകാനുള്ള ശ്രമത്തിനിടയിൽ
ടോൾ പ്ലാസയിലുള്ള സ്റൈയറിലേക്ക്
ലോറിയുടെ പുറത്തേക്ക്തള്ളി നിന്ന തടികൾ ഇടിച്ചു കയറി.
തുടർന്ന് ലോറി ഡ്രൈവർലോറി പിറകോട്ട് എടുത്ത് മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മരം കയറ്റിയ ലോറി കുടുങ്ങിയതോടെ
ഇതുവഴി വലിയ
ഗതാഗത തടസ്സംനേരിട്ടു. തുടർന്ന് ടോൾ പ്ലാസ ജീവനക്കാർ മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു.
സ്റ്റേഷൻ ഓഫീസർ ഗ്രേഡ്. ഡബ്ലിയു സനലിന്റെ നേതൃത്വത്തിലുള്ള
ഫയർ യൂണിറ്റ് സ്ഥലത്തെത്തി
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽമരങ്ങൾ മുറിച്ച് മാറ്റിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.
ലോറി ടോൾ പ്ലാസയിൽ കുടുങ്ങിയതിനെ തുടർന്ന്ടോൾ പ്ലാസയിലും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.