ദീപക് (40)ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.പതിവുപോലെ രാവിലെ ദീപക്ക് എഴുന്നേൽക്കാത്തതിനെ തുടർന്ന്
മാതാപിതാക്കൾ
വാതിലിൽ ഏറെ നേരം മുട്ടി വിളിച്ചു.എന്നാൽ വാതിൽ തുറക്കാതെയതോടെ ബഹളം കേട്ട് പരിസരവാസികളും ഓടിയെത്തി.പിന്നീട് പോലീസിലും വിവരമറിയിച്ചു.
പോലീസ് എത്തിവാതിൽ ചവിട്ടി തുറന്നാണ് അകത്തു പ്രവേശിച്ചത്.
അപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ ദീപക്കിനെ കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷംഇന്ന് വൈകിട്ട് ആറുമണിയോടെ സംസ്കരിക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ്
ദീപക്കിന്റെ മരണത്തിലേക്ക് നയിച്ച സംഭവം നടന്നത്.കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസ്സിൽ വച്ച് ദീപക് അപമര്യാതയായി പെരുമാറിഎന്ന് ആരോപിച്ച് വടകര പോലീസിൽ
യുവതി പരാതി നൽകി.തുടർന്ന്ഇതിന് തെളിവായി ഇൻസ്റ്റഗ്രാം വഴിവീഡിയോ പ്രചരിപ്പിച്ചു.നിമിഷ നേരം കൊണ്ട് മൂന്ന് മില്യണിൽ ഏറെ ആളുകൾ ഈ വീഡിയോ കാണുകയും
പലരും സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.എന്നാൽ ആദ്യം ഒന്നും ഇക്കാര്യം ദീപക്ക് അറിഞ്ഞിരുന്നില്ല.
പിന്നീട് വീഡിയോ വൈറൽ ആയതോടെ
കടുത്ത മാനസിക സംഘർഷത്തിൽ
ആത്മഹത്യ ചെയ്യുകയായിരുന്നു.
ദീപക്കിന്റെ മരണത്തെത്തുടർന്ന് ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ യുവതിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ പോലീസ്ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
അതേസമയം വൃദ്ധരായ മാതാപിതാക്കൾക്ക് ഏക ആശ്രയമാണ് ഇപ്പോൾ മരിച്ച ദീപക് .
മരണത്തോടെ
രോഗികളായ
ദീപക്കിന്റെ മാതാപിതാക്കൾക്ക് ആരും ഇല്ലാത്ത അവസ്ഥയായി.