പായ വിരിച്ച്ഒരാൾ സുഖമായി മയങ്ങുന്നു.തൊട്ടു ചേർന്ന് വീട്ടുമുറ്റത്ത് മുളകൊക്കെ ഉണക്കാൻ ഇടുന്ന പോലെകഞ്ചാവ് നിരത്തിവെച്ച്
മഞ്ഞു കൊള്ളിക്കുന്നു.
സംഭവം കണ്ട കളിക്കാൻ എത്തിയ പ്രദേശത്തെ യുവാക്കൾ സുഖനിദ്രയിൽ ആയആളെ തട്ടി വിളിച്ചു നോക്കി.എന്നാൽ
കഞ്ചാവ് ഒക്കെ വലിച്ച്
അന്തം വിട്ടുള്ള ഉറക്കത്തിൽ ആദ്യമൊന്നും ഇയാൾ
നിമിഷനേരം കൊണ്ട് വിവരം പ്രദേശമാകെ പരന്നതോടെ ബീച്ചിൽ എത്തുന്നവരുടെ എണ്ണം പെട്ടെന്ന് തന്നെ കൂടിക്കൊണ്ടിരുന്നു.
പിന്നെ കൂട്ടത്തിൽ ആരോ ഒരാൾ കോഴിക്കോട് ടൗൺപോലീസ് സബ്ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ ഫോണിൽവിളിച്ച് വിവരം അറിയിച്ചു.
അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിൽ നിന്നും ഉടൻതന്നെ വിവരം വെള്ളയിൽ പോലീസിന് കൈമാറി.
സംഭവമറിഞ്ഞ് വെള്ളയിൽ പോലീസ് ബീച്ചിൽ കുതിച്ചെത്തി.
അപ്പോഴേക്കും
കഞ്ചാവ് നിരത്തിവെച്ച് ഉറങ്ങിയകക്ഷി കണ്ണുതുറന്ന് മെല്ലെ എഴുന്നേറ്റു നോക്കുമ്പോൾ ചുറ്റും പോലീസ് ഉൾപ്പെടെ നിരവധി പേർ.
അന്തം വിട്ടുനിന്നവെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതിന് മുൻപേ പോലീസ് കസ്റ്റഡിയിലെടുത്ത് നേരെ പോലീസ് സ്റ്റേഷനിലേക്ക് വെച്ചു പിടിച്ചു.തുടർന്ന് നടത്തിയപരിശോധനയിൽ 370ഗ്രാം കഞ്ചാവ് ആണ്ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്ന് വ്യക്തമായി.
നേരത്തെയും ഇയാൾക്കെതിരെ ലഹരി വില്പനക്ക് കേസ് നിലവിലുണ്ടെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായത്.കർണാടകയിൽ നിന്നും കഞ്ചാവ് കോഴിക്കോട് എത്തിച്ച് ചെറിയ പാക്കറ്റുകളിൽ ആക്കി വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി.
കഴിഞ്ഞ ദിവസവും കൊണ്ടുവന്ന കഞ്ചാവാണ് ബീച്ചിൽനിന്നും പിടിച്ചെടുത്തത്.
കഞ്ചാവ് മഞ്ഞു കൊള്ളിച്ചാൽ അത് കൂടുതൽ ലഹരി ഉണ്ടാക്കും എന്ന് പൊതുവേ ലഹരി ഉപയോഗിക്കുന്ന
വർക്കിടയിൽ
പറയാറുണ്ട്.
അതിനുവേണ്ടിയാണ്
ബീച്ചിൽ കഞ്ചാവ്നിരത്തിവെച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഏതായാലും ഇനി ഒരാൾക്കും ഇങ്ങനെയൊരു അമളി പറ്റുന്നതെന്നായിരിക്കുംനിലത്ത് വിരിച്ച പായയിൽ കഞ്ചാവ് നിരത്തിവെച്ച് ഉറങ്ങിയ മുഹമ്മദ് റാഫിയുടെമനസ്സിൽ
ഉണ്ടാവുക.