Responsive Advertisement
Responsive Advertisement
കോഴിക്കോട് :കൂളിമാട് ജംഗ്ഷനിൽ വീണ്ടുംവാഹനാപകടം.കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.ഇന്നു രാവിലെ ആറുമണിയോടെയാണ്അപകടം ഉണ്ടായത്.മാവൂർ ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുംഎയർപോർട്ടിൽ ആളെ ഇറക്കി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.
അപകടത്തിൽ കാർയാത്രക്കാരായ രണ്ടുപേർക്ക് നിസാര പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്
അപകടത്തിൽ തുടർന്ന് അൽപനേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മാവൂർ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.