Responsive Advertisement
Responsive Advertisement
കോഴിക്കോട് :
കൊടുവള്ളിയിൽ
മന്തി കട തീ കത്തി നശിച്ചു.ദേശീയപാതയിൽകൊടുവള്ളിക്ക് സമീപം പാലക്കുറ്റി അങ്ങാടിയിലാണ്
അൽ റെയ്ദൻ എന്ന പേരിലുള്ള മന്തി കട പൂർണ്ണമായി തീ കത്തി നശിച്ചത്.ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടുത്തം ഉണ്ടായത്.കടയിൽ നിന്നും തീയും പുകയും ഉയരുന്നത് പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്.തുടർന്ന് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും
തീ പെട്ടെന്ന് തന്നെ മന്തി കടയിൽ ആകെ ആളിപ്പടർന്നു.
വിവരമറിഞ്ഞ് നരിക്കുനിയിൽ നിന്നും മുക്കത്ത് നിന്നും ഫയർ യൂണിറ്റുകൾ സ്ഥലത്തേക്ക് കുതിച്ചെത്തി.
ഏറെ നേരത്തെ പരിശ്രമത്തിനുശേഷം പന്ത്രണ്ട് മണിയോടെയാണ് തീ പൂർണ്ണമായും നിയന്ത്രണ
വിധേയമാക്കാൻ സാധിച്ചത്.എന്നാൽ അപ്പോഴേക്കും മന്തിക്കട പൂർണ്ണമായും കത്തി നശിച്ചിരുന്നു.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ഫയർ യൂണിറ്റിന്റെ പരിശോധനകൾക്ക് ശേഷം മാത്രമേ കൃത്യമായ വിവരം പുറത്തു വരികയുള്ളൂ.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കട ഉടമക്ക് ഉണ്ടായത്.
കടക്കകത്തുണ്ടായിരുന്ന ഫർണിച്ചറുകളും
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഉപകരണങ്ങളും ' സാധനസാമഗ്രികളും എല്ലാം കത്തി നശിച്ചിട്ടുണ്ട്.
തീ കത്തുന്ന സമയത്ത്
സ്ഥാപനത്തിനുള്ളിൽ വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മന്തി കട വൈകുന്നേരം മാത്രമാണ് പ്രവർത്തിച്ചിരുന്നത്.
പ്രവർത്തിക്കുന്ന സമയങ്ങളിൽ നിരവധി പേരാണ് ഇവിടെ ഭക്ഷണം കഴിക്കാൻ എത്താറുള്ളത്.
അതുകൊണ്ടുതന്നെ വലിയ അപകടമാണ് ഒഴിവായത്.
തീപിടിച്ച് കത്തി നശിച്ച അൽ റെയ്ദാൻ മന്തി കടയുടെ തൊട്ടടുത്ത് നിരവധി സ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും
ഫയർ യൂണിറ്റിന്റെ അവസരോചിതമായ ഇടപെടലിൽ മറ്റിടങ്ങളിലേക്കൊന്നും
തീ പടർന്നു പിടിക്കാനുള്ള സാഹചര്യം ഒഴിവായി.