മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ആശങ്ക പരത്തി.കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പളിനാണ് ഈമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്.ഇന്ന് രാവിലെ 9:30 തോടെയാണ് ഈമെയിലിൽ വഴി ഭീഷണി സന്ദേശം എത്തിയത്.തമിഴ്നാട് കേന്ദ്രീകരിച്ചുള്ള മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം എത്തിയത്.തമിഴ്നാട് കേന്ദ്രീകരിച്ചുള്ള മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയയിൽ നിന്നാണ് സന്ദേശം വന്നത്.ഇന്ന് ഉച്ചക്ക് 1: 30 ന്മുൻപ് ആളുകളെ ഒഴിപ്പിച്ചില്ലെങ്കിൽ ബോംബ് പൊട്ടിക്കും എന്നതാണ് സന്ദേശത്തിൽ ഉൾപ്പെട്ടത്.1979 ലെ നായനാർദാസ് പോലീസ് യൂണിയൻ നടപ്പാക്കണം എന്നാണ് ഭീഷണി സന്ദേശത്തിലെ
പ്രധാന ആവശ്യം.
സന്ദേശം ലഭിച്ച വിവരം അറിഞ്ഞതോടെ ബോംബ് സ്ക്വാഡും
ഡോഗ് സ്ക്വാഡും പോലീസും മെഡിക്കൽ കോളേജിലേക്ക് കുതിച്ചെത്തി.മെഡിക്കൽ കോളേജിൻ്റെ സംശയകരമായ എല്ലാ മുക്കിലും മൂലയിലും പരിശോധന നടത്തി.മണിക്കൂറുകൾ നീണ്ട പരിശോധനക്ക് ശേഷം യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഭീഷണി സന്ദേശത്തിൽ പറഞ്ഞ പ്രകാരം യാതൊന്നും കണ്ടെത്തിയില്ലെങ്കിലും എല്ലാ ഇടങ്ങളിലും വിശദമായ പരിശോധനയാണ് നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ആശുപത്രിക്ക് അകത്തെ പരിശോധനക്ക് പുറമേ പാർക്കിംഗ് ഉൾപ്പെടെയുള്ള എല്ലാ ഇടങ്ങളിലും പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.കൂടാതെ രോഗികളുടെ ബാഹുല്യമുള്ള മെഡിക്കൽ കോളേജ്
ഒ പി വിഭാഗത്തിന് മുന്നിലും പരിശോധന നടത്തി.ബോംബ് ഭീഷണി ഉണ്ടെങ്കിലും യാതൊരു തരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും
കർശന സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.
അതേസമയം മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി ഉയർന്നതോടെ
മെഡിക്കൽ കോളേജിലെ പ്രവർത്തനത്തെയും ചെറിയതോതിൽ ബാധിച്ചിട്ടുണ്ട്.
കർശന പരിശോധനയുടെ ഫലമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും
അല്പം പ്രയാസം സൃഷ്ടിച്ചു.
ഏതായാലും മണിക്കൂറുകൾ നീണ്ട പരിശോധനയിലും യാതൊന്നും കണ്ടെത്താത്തത്
ആശ്വാസമായി.