കല്ലായിക്ക് സമീപം പന്നിയങ്കര മേൽപ്പാലത്തിനോട്
കടകൾക്ക് തീപിടിച്ചു.രാത്രി ഒൻപത് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.ഇവിടെ അടുത്തടുത്ത് പ്രവർത്തിക്കുന്ന ഒരു ബൈക്ക് വർക്ക് ഷോപ്പ്, ടൈലറിംഗ് ഷോപ്പ് ,ഗ്ലാസ് പ്ലൈവുഡ് വർക്ക് നടക്കുന്ന സ്ഥാപനം എന്നിവയിലാണ് തീപിടിച്ചത്.തീയും പുകയും ഉയരുന്നത് പരിസരത്ത് ഉണ്ടായിരുന്നവരുടെ
ശ്രദ്ധയിലാണ് ആദ്യം പെട്ടത്.ഉടൻ തന്നെ പന്നിയങ്കര പോലീസും മീഞ്ചന്ത ഫയർ യൂണിറ്റും സ്ഥലത്തെത്തി.
നിമിഷനേരം കൊണ്ട് തീ മൂന്ന് കടകളിലും ആളിപ്പടർന്നു.
ആദ്യം ഒരു ഫയർ യൂണിറ്റ് ആണ് സ്ഥലത്തെത്തിയിരുന്നത്.
എന്നാൽ തീ അണക്കുക വലിയ പ്രയാസമായതോടെ
മറ്റ് മൂന്ന് യൂണിറ്റുകൾ കൂടി സ്ഥലത്തെത്തി.തൊട്ടടുത്തുതന്നെ നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും
ജനവാസ മേഖലകളും ഉള്ളതിനാൽ തീ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുമോ എന്ന ആശങ്ക ഉണ്ട്.തീ ആളിപ്പടർന്നതോടെ
ഇതിന് സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റിയിട്ടുണ്ട്.അതീവ ജാഗ്രതയോടെയുള്ള രക്ഷാപ്രവർത്തനമാണ്
പന്നിയങ്കര പോലീസിന്റെയും മീഞ്ചന്ത ഫയർ യൂണിറ്റിന്റെയും
നേതൃത്വത്തിൽ നടക്കുന്നത്.എത്രയും പെട്ടെന്ന് തന്നെ തീ നിയന്ത്രണ
വിധേയമാക്കാൻ സാധിക്കും എന്നാണ്കരുതുന്നത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.വർക്ക് ഷോപ്പിൽ നിർത്തിയിട്ട വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കടകളിൽ തീ ആളിപ്പടർന്നതോടെ
കോഴിക്കോട് മീഞ്ചന്ത റോഡിൽവൻ ഗതാഗത തടസ്സവും നേരിട്ടിട്ടുണ്ട്.
കോഴിക്കോട് നിന്നും ഇതുവഴി പോകേണ്ട എല്ലാ വാഹനങ്ങളും മിനി ബൈപ്പാസ് വഴി തിരിച്ചുവിട്ടാണ് പോലീസ് ഗതാഗതം നിയന്ത്രിച്ചത്.